Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഷനൽ ഹെറൾഡ് കേസ്: സ്വാമിയുടെ വാദങ്ങൾ ജനു.8ന് കേൾക്കും

Subramanian Swamy സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി∙ നാഷനൽ ഹെറൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ളവർക്കെതിരായ കേസിൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ വാദങ്ങൾ ജനുവരി 8 നു കോടതി കേൾക്കും.

ദിനപത്രത്തിന്റെ നടത്തിപ്പുകാരായിരുന്ന അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡിന്റെ (എജെഎൽ) ബാധ്യതകളും ഓഹരി അവകാശവും യങ് ഇന്ത്യ ലിമിറ്റഡ് കമ്പനി ഏറ്റെടുത്തതിൽ ക്രമക്കേട് ആരോപിച്ചാണു സ്വാമി കോടതിയെ സമീപിച്ചത്.