Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഷനൽ ഹെറൾഡ്: ഹൂഡയ്ക്കെതിരെ സിബിഐയുടെ കുറ്റപത്രം

bhupinder-singh-hooda ഭൂപീന്ദർ സിങ് ഹൂഡ

ന്യൂഡൽഹി∙ കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറൾഡ് നടത്തുന്ന അസോഷ്യേറ്റഡ് ജേണൽസ് ലിമിറ്റഡിനു (എജെഎൽ) ഹരിയാനയിലെ പഞ്ച്കുലയിൽ സർക്കാർ സ്ഥലം വീണ്ടും അനുവദിച്ചെന്ന കേസിൽ മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, കോൺഗ്രസ് നേതാവ് മോട്ടിലാൽ വോറ എന്നിവർക്കെതിരെ സിബിഐയുടെ കുറ്റപത്രം.

1982ൽ ഹരിയാന സർക്കാർ എജെഎല്ലിനു നൽകിയ ഭൂമി 2005ൽ ഭൂപീന്ദർ സിങ് ഹൂഡ മുഖ്യമന്ത്രിയായിരിക്കെ അവർക്കു തന്നെ വീണ്ടും അനുവദിച്ചപ്പോൾ 67 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണു കേസ്.