Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗജ: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേഗം പോര; പ്രതിഷേധം

Cyclone-Gaja

ചെന്നൈ ∙ തമിഴ്നാട്ടിൽ ഗജ ചുഴലിക്കാറ്റ് നാശമുണ്ടാക്കിയ തഞ്ചാവൂർ, വേദാരണ്യം, പുതുക്കോട്ട ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് ആരോപിച്ചു ജനങ്ങൾ പ്രതിഷേധിച്ചു. പലയിടത്തും റവന്യു, തദ്ദേശവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.  പുതുക്കോട്ട ജില്ലയിലെ കീരമംഗലം ഗ്രാമത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ അപാകതയെച്ചൊല്ലി ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷം കയ്യാങ്കളിയായി. ഉദ്യോഗസ്ഥരും പൊലീസും സഞ്ചരിച്ച 5 വാഹനങ്ങൾക്കു നാട്ടുകാർ തീയിട്ടു. സംഘർഷത്തിൽ ഡിഎസ്പിക്കും ചില പൊലീസുകാർക്കും നാട്ടുകാർക്കും പരുക്കുണ്ട്. 50 പേരെ കസ്റ്റഡിയിൽ എടുത്തു.

അതിനിടെ, തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും തീര പ്രദേശങ്ങളിൽ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിൽ രൂപമെടുത്ത ന്യൂനമർദം ശക്തിപ്രപിക്കുന്നതിനാലാണിത്.