Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗജ ചുഴലിക്കാറ്റ്: തമിഴ്നാട്ടിലെ ജനങ്ങളെ സഹായിക്കാൻ കേരളവും

Gaja damage

തിരുവനന്തപുരം ∙ ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്നാട്ടിലെ ജനങ്ങളെ സഹായിക്കുന്നതിന് അവശ്യസാധനങ്ങള്‍ കേരളത്തില്‍ നിന്ന് എത്തിക്കും. തമിഴ്നാട് ദുരന്ത നിവാരണ അതോറിറ്റി അധികൃതരുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആശയവിനിമയം നടത്തി. ചുഴലിക്കാറ്റ് നാശം വിതച്ച തിരുവാരുര്‍, നാഗപട്ടണം അത്യാവശ്യസാധനങ്ങള്‍ കേരളത്തില്‍ നിന്നെത്തിക്കും. 

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും ചേര്‍ന്ന് ടാര്‍പോളിന്‍, മെഴുകുതിരി, വെള്ളം, ഉണക്കി സൂക്ഷിക്കാവുന്ന ഭക്ഷണം, പുതിയ വസ്ത്രങ്ങള്‍ എന്നിവ എത്തിക്കാനാണ് സംവിധാനമൊരുക്കിയത്. ദുരിതം അനുഭവിക്കുന്ന തമിഴ്നാട്ടിലെ സഹോദരങ്ങള്‍ക്കൊപ്പം കേരളവുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.