ചുഴലിക്കാറ്റിൽ കൃഷിനാശം: കർഷകൻ ജീവനൊടുക്കി

ചെന്നൈ∙ തഞ്ചാവൂരിൽ ഗജ ചുഴലിക്കാറ്റിൽ അഞ്ചേക്കർ തെങ്ങുകൃഷി നശിച്ചതിൽ മനംനൊന്ത് കർഷകൻ ജീവനൊടുക്കി. ഒറത്തനാട് ചോളകൻകുടിക്കാട് സ്വദേശി സുന്ദർരാജ് (60) ആണ് മരിച്ചത്.

ഇതോടെ ഗജ ബാധിത മേഖലകളിൽ ജീവനൊടുക്കിയ കർഷകരുടെ എണ്ണം രണ്ടായി. തിരുച്ചിറപ്പള്ളിയിൽ ചുഴലിക്കാറ്റിൽ വാഴക്കൃഷി നശിച്ചതിൽ മനംനൊന്ത് എൻ.സെൽവരാജ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയിരുന്നു.