Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

26 / 11 ആക്രമണം: അബദ്ധും പറഞ്ഞും തിരുത്തിയും മേഘാലയ ഗവർണർ

thathagatha-roy

ഷില്ലോങ്∙ മുംബൈ ഭീകരാക്രമണത്തിന്റെ 10ാം വാർഷികത്തിൽ ആക്രമണത്തെ കുറിച്ച് തെറ്റായ വിവരം ട്വീറ്റ് ചെയ്ത് മേഘാലയ ഗവർണർ തഥാഗത് റോയ്. 

2008 നവംബർ 26നു നടന്ന (26/11) ഭീകരാക്രമണത്തിൽ ഒരു മുസ്‍ലിം പോലും കൊല്ലപ്പെട്ടില്ലെന്നായിരുന്നു തഥാഗതിന്റെ ആദ്യ സന്ദേശം. ഇതു വിവാദമായതോടെ പിൻവലിച്ചു. 

തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്യം അങ്ങനെ പറഞ്ഞതെന്നും ഒട്ടേറെ മുസ്‍ലിംകൾ അന്ന് കൊല്ലപ്പെട്ടുവെന്നും വീണ്ടും ട്വീറ്റ് ചെയ്തു. തെറ്റു പറ്റിയതിൽ ഖേദപ്രകടനം നടത്തുകയും ചെയ്തു. പിന്നീട് ഈ ട്വീറ്റും നീക്കി. 

ആദ്യം പറഞ്ഞതു തെറ്റിയെന്നും ഖേദപ്രകടനത്തോടെ അതു നീക്കം ചെയ്തുവെന്നുമായിരുന്നു പുതിയ സന്ദേശം.

related stories