Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉള്ളി വിലയിടിവ്: രണ്ട് കർഷകർ ജീവനൊടുക്കി

Onion

മുംബൈ ∙ ഉള്ളി വിലയിടിവിനെത്തുടർന്ന് ഉത്തര മഹാരാഷ്ട്രയിലെ നാസിക്കിൽ രണ്ടു കർഷകർ ജീവനൊടുക്കി. 

ബൻഗ്ലാൻ താലൂക്കിൽ തത്യബാഹു ഖൈർനാർ (44), മനോജ് ധോൻഡാഗെ (33) എന്നിവരാണു മരിച്ചത്. 

500 ക്വിന്റൽ ഉള്ളി വിളവെടുത്തെങ്കിലും കഴിഞ്ഞദിവസം മൊത്തവിപണിയിൽ കിലോയ്ക്ക് 39 പൈസ മാത്രം കിട്ടിയതോടെയാണു തത്യബാഹു നിരാശയിലാണ്ടത്. 11 ലക്ഷം രൂപയാണു കടബാധ്യത. മനോജിന് 21 ലക്ഷമാണു കടം.

related stories