പാക്ക് അധീന കശ്മീർ പ്രതിനിധിയുള്ള യോഗം ബഹിഷ്കരിച്ച് ഇന്ത്യ

ഇസ്‌ലാമാബാദ്∙ പാക്ക് അധീന കശ്മീരിലെ മന്ത്രി പങ്കെടുത്ത സാർക്ക് യോഗത്തിൽ നിന്ന് ഇന്ത്യൻ നയതന്ത്രപ്രതിനിധി ഇറങ്ങിപ്പോയി. ഞായറാഴ്ച നടന്ന സാർക്ക് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി യോഗത്തിൽ നിന്നാണ് ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥൻ ശുഭം സിങ് ഇറങ്ങിപ്പോക്ക് നടത്തിയത്. പാക്ക് അധീന കശ്മീരിലെ മന്ത്രി ചൗധരി മുഹമ്മദ് സയീദ് ആണു യോഗത്തിൽ പങ്കെടുത്തത്.