Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ പൗരനെ മോചിപ്പിക്കണം: പാക്ക് കോടതി

prison

ഇസ്‌ലാമാബാദ്∙പാക്കിസ്ഥാനിലെ ജയിലിൽ 3 വർഷത്തെ ജയിൽശിക്ഷ പൂർത്തിയാക്കിയ ഇന്ത്യൻ പൗരൻ ഹമീദ് നിഹാൽ അൻസാരി(33)യെ ഉടനെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നു പെഷാവർ ഹൈക്കോടതി പാക്ക് സർക്കാരിനു നിർദേശം നൽകി.

15 നു ശിക്ഷാ കാലാവധി പൂർത്തിയായിട്ടും മോചിപ്പിക്കാൻ പാക്ക് സർക്കാർ തയാറാകുന്നില്ലെന്ന് അൻസാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണു ഉടൻ മോചിപ്പിക്കാൻ ഉത്തരവായത്. ഓൺലൈനിലൂടെ ചങ്ങാത്തം സ്ഥാപിച്ച പെൺകുട്ടിയെ കാണാൻ മതിയായ രേഖകളില്ലാതെ 2012ൽ പാക്കിസ്ഥാനിലെത്തിയ അൻസാരി അറസ്റ്റിലാവുകയായിരുന്നു.  

related stories