ന്യൂഡൽഹി∙ ചരക്ക്, സേവന നികുതിയുടെ (ജിഎസ്ടി) ഉയർന്ന സ്ലാബ് ആയ 28% നികുതി പട്ടികയിൽ ഇനി ബാക്കിയുള്ളത് 28 ഉൽപന്നങ്ങൾ. വാഹന മേഖലയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളാണ് ഇവയിൽ കൂടുതൽ – 13. സിമന്റിനെ ഉയർന്ന നികുതി നിരക്കിൽ നിന്ന് ഒഴിവാക്കുന്നതു പരിഗണനയിലാണെന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കി.
നിർമാണത്തിലിരിക്കുന്ന വീടുകൾക്കും ഫ്ലാറ്റുകൾക്കുമുള്ള നികുതി നിരക്ക് 12ൽ നിന്ന് 5 ശതമാനമായി കുറയ്ക്കുന്നതും ജിഎസ്ടി കൗൺസിലിന്റെ പരിഗണനയിലുണ്ട്.
28 % പട്ടികയിൽ ബാക്കിയുള്ളവ:
പാൻ മസാല, പുകയില, വാഹന ഭാഗങ്ങൾ, സിമന്റ്, എസി, ഡിഷ് വാഷർ, 1800 സിസിക്കു മേൽ എഞ്ചിൻ ശേഷിയുള്ള ട്രാക്ടർ, തോക്ക്, സ്വന്തം ആവശ്യങ്ങൾക്കുപയോഗിക്കുന്ന വിമാനം – യാനം, ആഡംബര കാർ, ആഡംബര ബൈക്ക്, സർക്കാർ ലോട്ടറി, വാതുവയ്പ്.