ചെന്നൈ∙ 8 മാസം മുൻപ് കിൽപോക് മെഡിക്കൽ കോളജിൽ നിന്ന് രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിച്ചെന്ന പരാതിയുമായി യുവതി രംഗത്തെത്തി. എന്നാൽ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. വിരുദു നഗറിലെ സാത്തൂരിൽ സർക്കാർ ആശുപത്രിയിൽ നിന്നു രക്തം സ്വീകരിച്ച ഗർഭിണിക്കു എച്ച്ഐവി ബാധിച്ച സംഭവത്തിനു പിന്നാലെയാണ് ആരോപണം.
ഗർഭിണി ആയിരിക്കെ വിളർച്ചയുണ്ടായതിനെ തുടർന്നാണു കിൽപോക് ആശുപത്രിയിൽ രക്തം കയറ്റിയതെന്നാണു യുവതി പറയുന്നത്. 2 മാസത്തിനു ശേഷം രക്തം പരിശോധിച്ചപ്പോൾ എച്ച്ഐവി ബാധിതയെന്നു കണ്ടെത്തി. ആശുപത്രിയിൽ അറിയിച്ചെങ്കിലും പരിശോധനയിൽ തെറ്റു വന്നതാകാമെന്നാണു പറഞ്ഞത്. സെപ്റ്റംബറിൽ പിറന്ന ആൺകുഞ്ഞിന്റെ രക്തപരിശോധനയിൽ ഫലം നെഗറ്റീവ് ആണ്