ടാറ്റ: സൈറസ് മിസ്ത്രി പൂർണമായും പുറത്ത്

മുംബൈ ∙ ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തു നിന്നു നേരത്തേ നീക്കംചെയ്യപ്പെട്ട സൈറസ് മിസ്ത്രിയെ കമ്പനിയുടെ ഡയറക്ടർ സ്ഥാനത്തു നിന്നുകൂടി നീക്കി.

ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗത്തിലാണിത്. ചെയർമാൻ സ്ഥാനത്തുനിന്നു കഴിഞ്ഞ ഒക്ടോബർ 24നു മിസ്ത്രിയെ പുറത്താക്കിരുന്നുവെങ്കിലും ഡയറക്ടറായി തുടരാൻ അനുവദിച്ചിരുന്നു.