Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോർന്നത് ബജറ്റല്ല, മാധ്യമ പ്രവർത്തകർക്ക് നൽകാൻ തയാറാക്കിയ രേഖ: തോമസ് ഐസക്ക്

thomas-issac-03

ആലപ്പുഴ ∙ ബജറ്റ് ചോർന്നിട്ടില്ലെന്നും ബജറ്റുമായി ബന്ധപ്പെട്ട ചട്ടപ്രകാരമുള്ള ഒരു രേഖയും പുറത്തുപോയിട്ടില്ലെന്നും മന്ത്രി തോമസ് ഐസക്. മാധ്യമ പ്രവർത്തകർക്കു നൽകാൻ തയാറാക്കി വച്ചിരുന്ന, ബജറ്റിന്റെ പ്രസക്തഭാഗങ്ങൾ ഉൾപ്പെട്ട രേഖ അവതരണം നടക്കുമ്പോൾ സ്റ്റാഫിലെ ഒരംഗം അബദ്ധത്തിൽ നൽകുകയായിരുന്നു.

ഇതു സംബന്ധിച്ചു സ്പീക്കറോടു വിശദീകരിക്കും. ബജറ്റ് ചോർന്നുവെന്നും രാജി വയ്ക്കണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആരോപണം രാഷ്ട്രീയം മാത്രമാണ്. യുഡിഎഫിന്റെ കാലത്തു ബജറ്റിന്റെ പ്രധാനരേഖകൾ, വരവു ചെലവ് കണക്കുകൾ സഹിതം ചോർന്നതു നിയമസഭയിൽ താൻ തന്നെ കാണിച്ചിരുന്നു.

അന്നു രാജിവയ്ക്കാത്തവരാണ് ഇന്ന് ആവശ്യം ഉന്നയിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലടക്കം ബജറ്റ് വലിയ കുതിച്ചുചാട്ടമുണ്ടാക്കും. കിഫ്ബിയിൽ നിന്നല്ലാതെ 26000 കോടി രൂപയുടെ പദ്ധതി ബജറ്റിലുണ്ട്.

വേണമെങ്കിൽ ഇതിൽ മാത്രം പദ്ധതികൾ ഒതുക്കാമായിരുന്നു. എന്നാൽ 25000 കോടിയുടെ കൂടെ പദ്ധതി നടപ്പാക്കാൻ സാധിക്കുമെന്നു മനസിലായതു കൊണ്ടാണു കിഫ്ബിയുടെ സഹായത്തോടെ ഇത്രയും പദ്ധതി പ്രഖ്യാപിച്ചത്. ജിഎസ്ടി നടപ്പിലാകുമ്പോൾ കേരളത്തിന്റെ റവന്യുകമ്മി ഇല്ലാതാകും.

ഭാവിയിൽ കേരളത്തിന്റെ സാമ്പത്തിക ചിത്രം മാറും. അപ്പോൾ കിഫ്ബിയുടെ കടം തിരിച്ചു നൽകാനുമാകും. ആ ആത്മവിശ്വാസത്തിലാണു പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

Your Rating: