കൊച്ചി ∙ തോമസ് ഐസക് അവതരിപ്പിച്ചതു കിഫ്ബി ബജറ്റ് എന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. എഡിബി വായ്പയിൽ കൂടുതലായൊന്നും കിഫ്ബിയിൽ ഇല്ല. കിഫ്ബി വഴി കടം സ്വീകരിച്ചശേഷം അതുകൊണ്ടു വികസനം നടപ്പാക്കുമെന്നാണു ബജറ്റിൽ പറയുന്നത്. ഫലത്തിൽ കേരളത്തിന്റെ കടബാധ്യത കൂടുകയാണു ചെയ്യുന്നത്. കടം വാങ്ങി ചെയ്യുന്ന ഈ കാര്യങ്ങൾകൊണ്ടൊന്നും വരുമാനമുണ്ടാകുന്നുമില്ല. ബജറ്റ് ചോർച്ച ഒരു നിലയ്ക്കും സംഭവിക്കാൻ പാടില്ലാത്തതാണ്. ചോർന്നു കിട്ടിയതു മാധ്യമങ്ങൾക്കാണ് എന്നതുകൊണ്ടു മാത്രം ചോർച്ചയെ അനുകൂലിക്കാനാകില്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Advertisement