മണി ശങ്കർ അയ്യർ പാർട്ടിയിൽ ഓടിക്കയറി വന്നവൻ: വയലാർ രവി

തിരുവനന്തപുരം∙ കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട മണി ശങ്കർ അയ്യർ ഒരു സുപ്രഭാതത്തിൽ പാർട്ടിയിൽ ഓടിക്കയറി വന്നയാളാണെന്നു വയലാർ രവി. ആരാണ് അദ്ദേഹത്തിന്റെ വാക്കുകൾക്കു ചെവി കൊടുക്കുക. പാർട്ടിയുടെ പാരമ്പര്യം ഉൾക്കൊള്ളാത്തവരാണ് ഇത്തരം അഭിപ്രായം പറയുന്നത്.

കെപിസിസി പ്രസി‍ഡന്റ് ആകുന്നതിന് അർഹതയുള്ള ആളാണ് ഉമ്മൻ ചാണ്ടിയെന്നും രവി പറഞ്ഞു. കെപിസിസി പ്രസി‍ഡന്റിനെ തിരഞ്ഞെടുക്കുമ്പോൾ ജാതിയും മതവും പരിഗണിക്കണമെന്നതു യാഥാർഥ്യമാണ്. അത് ഒഴിവാക്കി തിരഞ്ഞെടുപ്പു സാധ്യമല്ല.

ആരു കെപിസിസി പ്രസിഡന്റ് ആകണമെന്ന കാര്യത്തിൽ പരസ്യമായ അഭിപ്രായ പ്രകടനത്തിനു താനില്ല. കേരളത്തിൽ നേതാക്കൾക്കു ക്ഷാമമില്ല. ഏതായാലും താൻ പ്രസിഡന്റ് ആകാനില്ലെന്നും രവി പറഞ്ഞു.