തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന്റെ പേരിൽ രൂക്ഷമായ പോരിലേർപ്പെട്ടിരിക്കുകയാണു കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പുകളെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു വോട്ടർ പട്ടികയിൽ പേരു ചേർക്കേണ്ട ഈ സന്ദർഭത്തിൽ യൂത്ത് കോൺഗ്രസിലേക്കു കൃത്രിമമായി അംഗങ്ങളെ ചേർക്കുന്ന പ്രക്രിയയിലാണു ഗ്രൂപ്പുകൾ ഏർപ്പെട്ടിരിക്കുന്നത്. ഇതിനായി കോടികളാണ് ഒഴുക്കുന്നത്. ‘എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം’ എന്ന ദുരവസ്ഥയിലേക്കു കാര്യങ്ങളെത്തി. ഗ്രൂപ്പ് നേതാക്കൾ ചെയ്യുന്ന ഈ മഹാപാതകത്തിന്റെ അനന്തരഫലം എന്തായിരിക്കുമെന്നു പറയേണ്ടതില്ലല്ലോയെന്നും സുധീരൻ പറഞ്ഞു.
Advertisement