Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പനി ബാധിത മേഖലകളിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിക്കും

തിരുവനന്തപുരം∙ പകർച്ചപ്പനി ബാധിത മേഖലകളിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിക്കാൻ മന്ത്രിസഭാ തീരുമാനം. പനി നിയന്ത്രണ വിധേയമാണെന്നു മന്ത്രി കെ.കെ.ശൈലജ മന്ത്രിസഭാ യോഗത്തെ അറിയിച്ചു.

ഡെങ്കി, എച്ച് വൺ എൻ വൺ, പകർച്ചപ്പനി എന്നിവ പടരുന്നതിനെതിരെ ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ മന്ത്രി വിശദീകരിച്ചു. ഡെങ്കിപ്പനി പ്രതിരോധ നിയന്ത്രണ തീവ്രയജ്ഞപരിപാടിക്കു തുടക്കമിട്ടിട്ടുണ്ട്. ജില്ലാ തലത്തിലും മുനിസിപ്പൽ, കോർപറേഷൻ ,ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് തലത്തിലും പ്രവർത്തന പദ്ധതി തയാറാക്കി നടപ്പാക്കി വരുന്നു.

ആശുപത്രികളിൽ പനി വാർഡ് തുറന്നു പ്രത്യേക പരിശോധനാ കിറ്റ് നൽകിയിട്ടുണ്ട്. ലബോറട്ടറി സൗകര്യങ്ങൾ മെച്ചപ്പെടുത്തി. മരുന്നിന്റെ ക്ഷാമം ഇല്ലാതാക്കുവാൻ അടിയന്തര നടപടി സ്വീകരിച്ചതായും അവർ വിശദീകരിച്ചു.

രൂക്ഷമായ ജലക്ഷാമം കാരണം ജനങ്ങൾക്കുണ്ടാവുന്ന പ്രയാസം ലഘൂകരിക്കാനുളള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ജലവിഭവ വകുപ്പിനോടു നിർദേശിച്ചു. ഇക്കാര്യം മന്ത്രിസഭ ചർച്ച ചെയ്തു.

related stories