ആലപ്പുഴ∙ കുടുംബശ്രീ 200 കോഴി ഫാമുകൾ തുടങ്ങുമെന്നും കേരളത്തിന് ആവശ്യമായ സ്റ്റോക്ക് വാങ്ങാൻ തമിഴ്നാട്ടിലെ ശ്രീവെങ്കിടേശ്വര ഹാച്ചറിയുമായി ചർച്ച നടക്കുകയാണെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി കർഷകർക്ക് അഞ്ചുരൂപ സബ്സിഡിയിൽ നൽകുന്നുണ്ട്.
പദ്ധതി വിപുലീകരിക്കാൻ ബജറ്റിൽ പണം അനുവദിക്കും. ആക്രി ഉൾപ്പെടെ നഗരസഭാ മാലിന്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന 18 ശതമാനം ജിഎസ്ടി പൂർണമായി ഒഴിവാക്കി. എന്നാൽ, സ്വകാര്യ ആക്രി കച്ചവടങ്ങൾക്കു നികുതിയുണ്ടാകുമെന്നു മന്ത്രി അറിയിച്ചു.