Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കോളാമ്പി മൈക്ക് വേണ്ട: ഹൈക്കോടതി

mike-speaker

കൊച്ചി ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലും അനുബന്ധ ചടങ്ങുകളിലും കോളാമ്പി മൈക്കിന്റെ ഉപയോഗം നിരോധിക്കണമെന്നു ഹൈക്കോടതി. ബോക്സ് ടൈപ്പ് സ്പീക്കർ മാത്രമേ ഉപയോഗിക്കാവൂ.

ഇക്കാര്യത്തിൽ സമയബന്ധിതമായി പൊതു സർക്കുലർ ഇറക്കാൻ ദേവസ്വം കമ്മിഷണർക്കു കോടതി നിർദേശം നൽകി. മുതുകുളം സ്വദേശി എ.വി. മോഹനൻപിള്ള സമർപ്പിച്ച ഹർജിയിലാണു കോടതി നിർദേശം. മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രത്തിൽ നവരാത്രി ഉൽസവത്തോട് അനുബന്ധിച്ചു കോളാമ്പി മൈക്ക് ഉപയോഗിക്കുന്നുവെന്നാരോപിച്ചായിരുന്നു ഹർജി. 

related stories