കൊച്ചി ∙ പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ സെഷൻസ് കോടതിയുടെ വധശിക്ഷാ ഉത്തരവിനെതിരെ പ്രതി അമീറുൽ ഇസ്‌ലാം നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ 2017 ഡിസംബർ 14ലെ വിധി റദ്ദാക്കണമെന്നും കേന്ദ്ര ഏജൻസിയെക്കൊണ്ടു പുനരന്വേഷണം നടത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ കുറുപ്പുംപടിയിലെ വീട്ടിൽ വിദ്യാർഥിനി കൊല്ലപ്പെട്ടത്. കൊലപാതകം, പീഡനം എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകളിലുള്ള ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ.
Advertisement