തിരുവനന്തപുരം∙ ഇതര സംസ്ഥാനങ്ങളിൽനിന്നു നിരാക്ഷേപപത്രം (എൻഒസി) നേടിയ വാഹനങ്ങൾക്കു പുതിയ നമ്പർ നൽകുന്നതിനുള്ള നടപടികൾ ലഘൂകരിച്ചു. ഒട്ടേറെ അപേക്ഷകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണു ട്രാൻസ്പോർട്ട് കമ്മിഷണർ സർക്കുലർ പുറപ്പെടുവിച്ചത്.
കേരളത്തിൽ പുതിയ നമ്പറിനുവേണ്ടി സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം അനക്‌ഷ്വർ ഒന്നിൽ പ്രതിപാദിക്കുന്ന രേഖകളും നൽകണം. രേഖകൾ ഓഫിസ് പിആർഒ പരിശോധിച്ചശേഷം റീജനൽ/ ജോയിന്റ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ ഹിയറിങ്ങിനു വിളിക്കണം.
വാഹനത്തിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാരിന്റെ വാഹൻ സോഫറ്റ്‌വെയറുമായി ഒത്തുനോക്കണം.