Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാശ്രയ മെഡി.ഫീസ്: സർക്കാർ ശക്തമായ നിലപാടെടുക്കണമെന്നു ചെന്നിത്തല

തിരുവനന്തപുരം∙ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 2018-19 ലെ ഫീസ് 5.6 ലക്ഷം രൂപയായി പ്രവേശന മേൽനോട്ട സമിതി നിശ്ചയിച്ചതിനെതിരെ സ്വാശ്രയ മാനേജ്‌മെന്റുകൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സർക്കാർ ശക്തമായ നിലപാടു സ്വീകരിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കൃത്യസമയത്ത് ഉണർന്നു പ്രവർത്തിക്കാത്തതിനാലാണു കഴിഞ്ഞ വർഷം സ്വാശ്രയ പ്രവേശനം താറുമാറായി സാധാരണക്കാർ സ്വാശ്രയ കോളജുകളിൽ നിന്നു പുറത്തായത്. കുട്ടികളെ കൊള്ളയടിക്കാനാണു വീണ്ടും മാനേജ്‌മെന്റുകളുടെ നീക്കം. ജില്ലാ സഹകരണ ബാങ്കുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ആറുമാസം കൂടി നീട്ടാനുള്ള ഉത്തരവു നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്.

ജില്ലാ സഹകരണ ബാങ്കുകളെ കൂട്ടക്കുരുതി ചെയ്ത് അഡ്മിനിസ്‌ടേറ്റീവ് ഭരണം ഏർപ്പെടുത്തിയതു കഴിഞ്ഞ ഏപ്രിലിലാണ്. ഒരു വർഷത്തിനപ്പുറം അഡ്മിനിസ്‌ട്രേറ്റർ ഭരണം പാടില്ലെന്നാണു സഹകരണ നിയമം അനുശാസിക്കുന്നത്. അല്ലെങ്കിൽ ഇതു നീട്ടുന്നതിന്റെ അനിവാര്യത വിശദീകരിച്ചു വിജ്ഞാപനം ഇറക്കണം. ഇവിടെ അതു പാലിച്ചിട്ടില്ലെന്നു രമേശ് പറഞ്ഞു.

related stories