Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെൽബണിലെ സാം ഏബ്രഹാം വധക്കേസ്: ശിക്ഷ ജൂൺ 21ന്

മെൽബൺ∙ പുനലൂർ കരുവാളൂർ ആലക്കുന്നിൽ സാം ഏബ്രഹാം (34) കൊല്ലപ്പെട്ട കേസിൽ ഭാര്യ സോഫിയ, ഇവരുടെ കാമുകൻ അരുൺ കമലാസനൻ എന്നിവർക്കുള്ള ശിക്ഷ വിക്ടോറിയൻ സുപ്രീം കോടതി ജൂൺ 21നു പ്രഖ്യാപിക്കും. സാമിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ ഇരുവരും കുറ്റക്കാരാണെന്നു ഫെബ്രുവരിയിൽ കോടതി വിധിച്ചിരുന്നു.

ശിക്ഷ സംബന്ധിച്ച പ്രതിഭാഗം അഭിഭാഷകരുടെ വാദം പൂർത്തിയായി. അരുണിനു മനോദൗർബല്യമുണ്ടെന്ന വാദമാണ് അഭിഭാഷകൻ ഉന്നയിച്ചത്. ഏറെ നാളായി ഭാര്യയിൽനിന്നും നാലുവയസ്സുള്ള മകനിൽനിന്നും പിരിഞ്ഞുകഴിയുകയാണ്. കുടുംബത്തിന് ഓസ്‌ട്രേലിയയിലെത്തി അരുണിനെ കാണാൻ സാധിക്കുന്നുമില്ല. ജയിലിൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നതും കണക്കിലെടുത്തു കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതിഭാഗം വാദിച്ചു.

ഭാര്യയ്ക്കും നാലു വയസ്സുള്ള മകനുമൊപ്പം താമസിച്ചിരുന്ന സാമിനെ 2015 ഒക്ടോബർ 14ന് ആണു മരിച്ചനിലയിൽ കണ്ടെത്തിയത്. രക്തത്തിൽ സയനൈഡ് കണ്ടെത്തിയതിനെ തുടർന്ന് ഒൻപതു മാസം നീണ്ട നിരീക്ഷണത്തിനൊടുവിൽ 2016 ഓഗസ്റ്റിലാണു പൊലീസ് സോഫിയയെയും അരുണിനെയും അറസ്റ്റ് ചെയ്തത്. അന്നു മുതൽ ഇരുവരും റിമാൻഡിലാണ്.