Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യക്കാരന് എങ്ങനെ ക്രിസ്ത്യാനിയാവാൻ കഴിയുമെന്ന് അക്രമി ചോദിച്ചു: മലയാളി വൈദികൻ

tomy ഫാദര്‍ ടോമി മാത്യു കളത്തൂർ.

മെൽബൺ ∙ ഓസ്ട്രേലിയയിലെ മെല്‍ബണില്‍ പള്ളിയിൽവച്ചു തന്നെ ആക്രമിച്ച ഇറ്റലിക്കാരൻ ഒരാഴ്ച മുൻപു ഭീഷണിപ്പെടുത്തിയിരുന്നെന്ന് ഫാദര്‍ ടോമി മാത്യു കളത്തൂര്‍. ആക്രമണത്തിനു കാരണം വംശീയവിദ്വേഷമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫോക്നറിലെ പള്ളി വികാരിയായ ഫാദര്‍ ടോമിക്കു കഴിഞ്ഞ ഞായറാഴ്ച കുര്‍ബാന അര്‍പ്പിക്കുന്നതിനു തൊട്ടുമ്പാണു തോളിനു കുത്തേറ്റത്.

ഫാദര്‍ ടോമി ഇപ്പോള്‍ വടക്കന്‍ മെല്‍ബണിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ വിശ്രമത്തിലാണ്. മാര്‍ച്ച് 12നാണ് ഇറ്റാലിയന്‍ വംശജനായ ഏഞ്ചലോ തന്നെ ആദ്യം ഭീഷണിപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരന് എങ്ങനെ ക്രിസ്ത്യാനിയാവാന്‍ കഴിയുമെന്നായിരുന്നു അയാളുടെ ചോദ്യം. കുര്‍ബാന അര്‍പ്പിക്കരുതെന്നും പറഞ്ഞു. അന്ന് ഇറ്റലിക്കാരന്‍ തന്നെയായ ഒരു ഇടവകാംഗമാണ് അയാളെ പിന്തിരിപ്പിച്ചത്.

കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനയ്ക്കു തൊട്ടുമുമ്പ് ഏഞ്ചലോ വീണ്ടും എത്തി സംസാരിക്കണമെന്നു പറഞ്ഞു. കുര്‍ബാനയ്ക്കു ശേഷമാവാമെന്നു പറഞ്ഞപ്പോള്‍ പിന്നില്‍ ഒളിപ്പിച്ച കത്തിയെടുത്തു കുത്തി. പെട്ടെന്നു ഞെട്ടി മാറിയതിനാല്‍ തോളിനാണു മുറിവേറ്റത്. അക്രമി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും ഫാ. ടോമി പറഞ്ഞു.

ഒരിക്കലും വംശീയവിദ്വേഷം അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത നാടാണ് ഓസ്ട്രേലിയ. ഫോക്നര്‍ ഇടവകയില്‍ 16 രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങളുണ്ട്. വിഷമഘട്ടത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും മെല്‍ബണ്‍ രൂപതയും ബിഷപ്പ് ബോസ്കോ പുത്തൂരും മാധ്യമങ്ങളും എല്ലാം നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

Your Rating: