പാലക്കാട്∙ പകരത്തിനു പകരം എന്ന രീതിയിൽ താൻ പറഞ്ഞുവെന്നു ചിലർ അനാവശ്യവിവാദമുണ്ടാക്കുകയാണെന്നു മന്ത്രി എ.കെ. ബാലൻ.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ 17 സ്ഥലങ്ങളിൽ പ്രസംഗിച്ച ദിവസം ചില ചാനലുകാരുടെ ചോദ്യത്തിനു മറുപടിയായി, ഒരു ഭാഗത്തു നിന്ന് ആക്രമണം ഉണ്ടാകുമ്പോൾ എതിർപക്ഷത്തു പ്രതിരോധമുണ്ടാകുമെന്നും അതിന്റെ ഭാഗമായി അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. അതിനെ കണ്ണൂരിൽ നടക്കുന്ന സംഭവങ്ങളുമായി കൂട്ടിക്കെട്ടേണ്ട കാര്യമില്ല – അദ്ദേഹം പറഞ്ഞു.