വിധികൾ വികാരത്തിന്റെ അടിസ്ഥാനത്തിൽ ആകരുത്: ജസ്റ്റിസ് ആന്റണി ഡൊമിനിക്

െകാച്ചി ∙ കേസുകളിൽ ജഡ്ജിമാർ വിധി പറയേണ്ടതു വികാരത്തിന്റെ അടിസ്ഥാനത്തിലാകരുതെന്നു​ ചീഫ്​ ജസ്​റ്റിസ്​ ആന്റണി ഡൊമിനിക്​. ഭയവും ധാർമിക രോഷവും നീതി നിർവഹണത്തിലെ നുഴഞ്ഞു കയറ്റക്കാരാണ്​. യുക്​തിയുടെ പാതയിൽ വൈകാരികതയ്ക്കു ​സ്​ഥാനമില്ല. ഹൈക്കോടതി ജഡ്ജിമാർ നൽകിയ യാത്രയയപ്പു ചടങ്ങിൽ വിടവാങ്ങൽ പ്രസംഗം നടത്തുകയായിരുന്നു ജസ്​റ്റിസ്​ ആന്റണി ഡൊമിനിക്​.

ചില സമയങ്ങളിൽ മനുഷ്യർക്ക്​ അവരുടെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാറില്ല. താനാണു ശരിയെന്ന രീതിയിലാകും അവരുടെ പ്രവർത്തനം. മനസാക്ഷിക്കനുസരിച്ചാണു​ ചെയ്യുന്നതെന്നു​ പറഞ്ഞ്​ അതു​ ന്യായീകരിക്കും. തെറ്റു പറ്റുകയെന്നത്​ മാനുഷികമാണ്​ എന്നതിനാൽ, അത്തരക്കാരോടു സഹതാപം മാത്രമാണുള്ളത്​.

വലിയ അജ്​ഞതയിൽ നിന്നാണു വലിയ ആത്​മവിശ്വാസമുണ്ടാവുകയെന്നാണ്​ പറയാറുള്ളത്​. സ്വന്തം നയങ്ങൾക്കനുസരിച്ചു വിധി പറയുന്നതും ജഡ്​ജിമാർക്കു ചേർന്നതല്ല. അതു​ നിയമ നിർമാണ സഭകളുടെ ​േജാലിയാണ്​. അത്​ അവർക്ക്​ വിട്ടു കൊടുക്കുക. വിധികളിൽ നിയമം പ്രതിഫലിക്കണമെന്നു​ തിരിച്ചറിയുന്നവർ ഒരിക്കലും സ്വന്തം നയം അതിൽ ചേർക്കില്ല. സ്വന്തം നയത്തിനനുസരിച്ചു​ തീരുമാനമെടുക്കാമെന്ന്​ ഒരു ജഡ്​ജി വിശ്വസിക്കുന്നുവെങ്കിൽ അത്​ ജുഡീഷ്യൽ വീഴ്​ചയായി കണക്കാക്കണം– അദ്ദേഹം പറഞ്ഞു.