തിരുവനന്തപുരം∙ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി നിയമിക്കാൻ ഗവർണറോടു സർക്കാർ ശുപാർശ ചെയ്തു. ഇദ്ദേഹം ഇന്നലെയാണു വിരമിച്ചത്. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും ഉൾപ്പെട്ട സമിതി ഇന്നലെ യോഗം ചേർന്ന് ഏകകണ്ഠമായാണ് ഇദ്ദേഹത്തെ ശുപാർശ ചെയ്തത്. ഇനി ഗവർണർ ഇത് അംഗീകരിക്കണം. കമ്മിഷൻ അധ്യക്ഷ സ്ഥാനം ഏറെക്കാലമായി ഒഴിഞ്ഞുകിടക്കുകയാണ്. പി.മോഹനദാസാണ് നിലവിൽ ആക്ടിങ് ചെയർമാൻ. ഈയിടെ കമ്മിഷനും സർക്കാരും പരസ്യ വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു.
Advertisement