Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ

Justice Antony Dominic ജസ്റ്റിസ് ആന്റണി ഡൊമനിക്.

തിരുവനന്തപുരം ∙ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് ചുമതലയേറ്റു. ആക്ടിങ് ചെയർമാൻ പി.മോഹനദാസ് ചുമതല കൈമാറി. കമ്മിഷൻ അംഗം കെ.മോഹൻ കുമാർ, നിയമ സെക്രട്ടറി ജി.ബി.ഹരീന്ദ്രനാഥ്, കമ്മിഷൻ സെക്രട്ടറി എം.എച്ച്.മുഹമ്മദ് റാഫി എന്നിവർ സന്നിഹിതരായിരുന്നു.  തുടർന്ന് അദ്ദേഹം ഗവർണർ പി.സദാശിവത്തെ സന്ദർശിച്ചു.

അതിനിടെ, കമ്മിഷൻ അധ്യക്ഷനു വേണ്ടി പുതിയ കാർ വാങ്ങാനുള്ള അപേക്ഷ നിയമ സെക്രട്ടറി നിരസിച്ചു. മൂന്നു മാസം മുൻപു പുതിയ ഇന്നൊവ ക്രിസ്റ്റ കാർ വാങ്ങിയതാണെന്നും അത് അദ്ദേഹത്തിനു നൽകാനും ഉത്തരവിട്ടു. നിലവിൽ പുതിയ കാർ ആക്ടിങ് ചെയർമാനായിരുന്ന മോഹനദാസാണ് ഉപയോഗിച്ചിരുന്നത്. കമ്മിഷൻ സെക്രട്ടറി  ഉപയോഗിക്കുന്ന കാർ മോഹനദാസിനു നൽകാനും നിർദേശിച്ചു.

related stories