Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയെ ചികിൽസിക്കാൻ വൃക്ക വിൽക്കാൻ മകൻ: സർക്കാർ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

omana-and-son ഓമനയും മകൻ സുമേഷും

തൃശൂർ∙ അമ്മയെ ചികിൽസിക്കാൻ തന്റെ വൃക്ക വിൽക്കാൻ തീരുമാനിച്ച മകനെ സഹായിക്കാനായി അമ്മയുടെ ചികിൽസാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ. തലയിലെ രക്തധമനി പൊട്ടി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന നെടുപുഴ വട്ടപ്പിന്നി ഉദയനഗറിൽ ഓമന (65)യുടെ ചികിൽസാ ചെലവ് സർക്കാർ വഹിക്കണമെന്നാണു കമ്മിഷൻ ഉത്തരവിട്ടത്. കലക്ടർ ഉടൻ ഇടപെട്ടു കാരുണ്യ ഫണ്ടിൽ നിന്നോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നോ പണം ലഭ്യമാക്കണമെന്നു കമ്മിഷൻ നിർദേശിച്ചു. 

അമ്മയെ ചികിൽസിക്കാൻ മകൻ സുമേഷ് (40) വൃക്ക വിൽക്കാൻ തീരുമാനിച്ച പത്രവാർത്ത ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. മാതാപിതാക്കളെ മക്കൾ തെരുവിൽ ഉപേക്ഷിക്കുന്ന കാലത്ത് ഈ മകന്റെ നന്മ കാണാതെ പോകരുതെന്നും കമ്മിഷൻ വിലയിരുത്തി. കേസിൽ നടപടി സ്വീകരിച്ച ശേഷം റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും കലക്ടറും റിപ്പോർട്ട് നൽകണം.