Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂളിൽ കുട്ടികൾക്കു കൈ കഴുകാൻ സോപ്പ് ലഭ്യമാക്കണം: മനുഷ്യാവകാശ കമ്മിഷൻ

soap-01

ആലപ്പുഴ ∙ സംസ്ഥാനത്തെ എല്ലാ പൊതു വിദ്യാലയങ്ങളിലും ഉച്ചഭക്ഷണത്തിനു മുൻപു കുട്ടികൾക്കു കൈ കഴുകുന്നതിനു സോപ്പോ ലിക്വിഡ് സോപ്പോ ലഭ്യമാക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണു കമ്മിഷൻ ജുഡിഷ്യൽ അംഗം പി.മോഹനദാസ് നിർദേശം നൽകിയത്.

കമ്മിഷൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടറിൽനിന്നു റിപ്പോർട്ട് വാങ്ങിയിരുന്നു. കൈകഴുകാൻ സോപ്പു നൽകുന്ന സംവിധാനം നിലവിലില്ലെന്നു റിപ്പോർട്ടിൽ പറയുന്നു.

2018–19 വർഷം ഫണ്ട് ലഭിക്കുന്ന മുറയ്‌ക്കു സ്കൂളുകളിൽ സോപ്പ് വാങ്ങാൻ തുക അനുവദിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഉച്ചഭക്ഷണ വിതരണം നന്നായി നടത്തുന്ന അധികൃതർ ശുചിത്വബോധം വളർത്താൻ സോപ്പ് വാങ്ങുന്നതിനു ഫണ്ട് അനുവദിക്കാത്തതു ശരിയായ നടപടിയല്ലെന്നു കമ്മിഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി.