ന്യൂഡൽഹി ∙ കെവിൻ ജോസഫിന്റെ കൊലപാതകത്തിൽ രൂക്ഷവിമർശനവുമായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ. കേരളത്തിനു തീരാക്കളങ്കമാണിതെന്നു സംസ്ഥാന ധനമന്ത്രി വരെ പറഞ്ഞു. ഓരോ പൗരന്റെയും സുരക്ഷ ഉറപ്പാക്കണമെന്ന ഉത്തരവാദിത്തത്തിൽനിന്ന് അധികൃതർക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നു ചൂണ്ടിക്കാട്ടി കമ്മിഷൻ സ്വമേധയാ കേസെടുത്തു.
കെവിന്റെ കുടുംബത്തിന്റെ പുനരധിവാസവും സുരക്ഷയും അടക്കമുള്ള കാര്യങ്ങളിൽ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്നു ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകണം.