Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകർച്ചവ്യാധികൾ തടയുന്നതിനു സ്ഥിരം ഐസൊലേഷൻ വാർഡുകൾ: മന്ത്രി

KK Shylaja

തിരുവനന്തപുരം∙ നിപ്പ ബാധയുടെ പശ്ചാത്തലത്തിൽ പകർച്ചവ്യാധികൾ തടയുന്നതിനു മെഡിക്കൽ കോളജ് ആശുപത്രികൾ ഉൾപ്പെടെ പ്രധാന ആശുപത്രികളിൽ സ്ഥിരം ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കുമെന്നു മന്ത്രി കെ.കെ.ശൈലജ. പകർച്ചവ്യാധി നിയന്ത്രണത്തിനായി ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളെ ഏകോപിപ്പിച്ചു മൾട്ടി ഡിസിപ്ലിനറി എപിഡെമിക് കൺട്രോൾ വിഭാഗം തുടങ്ങും. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലെ വൈറോളജി ലാബുകൾ ബിവിഎസ്എൽ-3 നിലവാരത്തിലേക്ക് ഉയർത്തും. നിപ്പ ബാധയെ തുടർന്നു സമൂഹമാധ്യമങ്ങൾ വഴി വ്യാജപ്രചരണം നടത്തിയ 26 പേർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

മെഡി. കോളജുകളിൽ അവയവമാറ്റ ശസ്ത്രക്രിയ പരിഗണനയിൽ: മുഖ്യമന്ത്രി

ചികിൽസാ ചെലവ് വർധിച്ചതിനാൽ എല്ലാ മെഡിക്കൽ കോളജുകളിലും അവയവമാറ്റ ശസ്ത്രക്രിയ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നു മുഖ്യമന്ത്രി പണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവദാനം സംബന്ധിച്ച് ഇപ്പോഴുള്ള നിയമത്തിലെ വ്യവസ്ഥകൾ ലഘൂകരിക്കുന്നതും പരിഗണിക്കും.