Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന് ‘എയിംസ്’ ലഭിക്കും: മന്ത്രി ശൈലജ

KK Shailaja

ന്യൂഡൽഹി∙ കേരളത്തിൽ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ( എയിംസ് ) വൈകാതെ സ്ഥാപിക്കുമെന്ന് േകന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ ഉറപ്പു നൽകിയെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കേന്ദ്രത്തിൽ ഈ സർക്കാരിന്റെ കാലാവധി തീരുന്നതിനുമുൻപേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. കോഴിക്കോടാണ് സംസ്ഥാന സർക്കാർ നിർദേശിച്ച സ്ഥലം. 200 ഏക്കർ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ പ്രയാസമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

നിപ വൈറസ് കാരണം മാരക രോഗങ്ങൾ ഉണ്ടാകുന്നതു തടയുന്നതിനായി ലോകാരോഗ്യ സംഘടനയുമായി ചേർന്നു ഗവേഷണ സംവിധാനത്തിനു കേന്ദ്രത്തിന്റെ പൂർണ പിന്തുണ ലഭിച്ചതായി ശൈലജ പറഞ്ഞു. സംസ്ഥാനത്ത് വൈറസ് ബാധ തടയുന്നതിനു കേന്ദ്രം നൽകിയ പിന്തുണയ്ക്കു നന്ദി അറിയിച്ചു. ഭാവിയിൽ ഇത്തരം രോഗങ്ങൾ വ്യാപിക്കുന്നതു തടയുന്നതിനായി കേരളം പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്. താമസിയാതെ ഇതിനായി യോഗം വിളിക്കാമെന്നും കേന്ദ്രം അറിയിച്ചുവെന്നു മന്ത്രി പറഞ്ഞു.