തിരുവനന്തപുരം∙ നെൽവയൽ–തണ്ണീർത്തട സംരക്ഷണ ബിൽ പരിഗണിക്കുന്നത് ഇരുപത്തിയഞ്ചിലേക്കു മാറ്റി. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണന പൂർത്തിയാകാത്തതിനാലാണിത്. സബ്ജക്ട് കമ്മിറ്റിയിൽ, ബില്ലിൽ വരുത്തേണ്ട ഭേദഗതികൾ സംബന്ധിച്ചു സിപിഐയും സിപിഎമ്മും തമ്മിൽ അഭിപ്രായ ഭിന്നത ഉയർന്നിരുന്നു. 25നു പരിഗണിക്കാനിരുന്ന ഡോ. എ.പി.ജെ.അബ്ദുൽകലാം സാങ്കേതിക സർവകലാശാലാ (ഭേദഗതി) ബിൽ 21നു സഭയിൽ അവതരിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Advertisement