Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യ പദ്ധതികൾക്കായി നെൽവയൽ നികത്താം; ഭേദഗതിയോടെ ബിൽ 25ന്

paddy

തിരുവനന്തപുരം∙ സ്വകാര്യ പദ്ധതികൾക്കു വേണ്ടി നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്താൻ അനുമതി നൽകുന്ന വ്യവസ്ഥയോടെ തണ്ണീർത്തട–നെൽവയർ സംരക്ഷണ ഭേദഗതി നിയമം പാസാക്കാൻ തീരുമാനം. ഇന്നലെ സബ്ജക്ട് കമ്മിറ്റി യോഗത്തിൽ ഈ വ്യവസ്ഥ ഒഴിവാക്കണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു. സർക്കാർ സംരംഭങ്ങൾക്കു മാത്രം നികത്താൻ അനുമതി നൽകാമെന്നു തിരുത്തണമെന്ന അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. തന്റെ വിയോജനക്കുറിപ്പു രേഖപ്പെടുത്തണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു. ബില്ല് 25നു നിയമസഭയിൽ അവതരിപ്പിക്കും.