Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസി റോഡ് അറ്റകുറ്റപ്പണിയിൽ വീഴ്ച: കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനീയർക്കു സസ്പെൻഷൻ

road

ആലപ്പുഴ ∙ ആലപ്പുഴ–ചങ്ങനാശേരി റോഡിന്റെ (എസി റോഡ്) അറ്റകുറ്റപ്പണിയിൽ വീഴ്ച വരുത്തിയ കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനീയർക്കു സസ്പെൻഷൻ. പൊൻകുന്നം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ആർ.അനിതകുമാരിയെയാണ് സസ്പെൻഡ് ചെയ്തത്. മന്ത്രി ജി.സുധാകരന്റെ ഇടപെടലിനെ തുടർന്നാണു നടപടി. നടപടികളിൽ വീഴ്‌ചവരുത്തിയ സൂപ്രണ്ടിങ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ എന്നിവരോടു വിശദീകരണം ആവശ്യപ്പെടുകയും ചെയ്യും.

അറ്റകുറ്റപ്പണിയിലെ വീഴ്ച അന്വേഷിക്കാൻ പൊതുമരാമത്ത് വിജിലൻസ് വിഭാഗം ഡപ്യൂട്ടി ചീഫ് എൻജിനീയറോടു മന്ത്രി നിർദേശിച്ചു. റോഡിന്റെ അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശം നൽകി. ഇന്നലെ ചെങ്ങന്നൂരിലേക്കുള്ള യാത്രയ്ക്കിടെ ആലപ്പുഴയിൽ നിന്ന് എസി റോഡിലൂടെ യാത്ര ചെയ്ത മന്ത്രി ജി.സുധാകരൻ, 2200 ന് അടുത്തു കുഴികൾ റോഡിൽ ഉണ്ടെന്നു കണ്ടെത്തി. ഈ വർഷത്തെ മഴയിൽ വെള്ളം കയറി പൊട്ടിപ്പൊളിഞ്ഞ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നു മന്ത്രി പലവട്ടം കെഎസ്ടിപിയോടു നിർദേശിച്ചിരുന്നു. ഇന്നലെ വരെയും നടപടികളില്ലാതെ വന്നതിനെത്തുടർന്നാണു മന്ത്രി കർശന നടപടി സ്വീകരിച്ചത്.

ആലപ്പുഴ കളർകോ‍ട് നിന്നു ചങ്ങനാശേരി പെരുന്ന വരെയുള്ള 24.14 കിലോമീറ്റർ റോഡാണു പരിപാലനത്തിനു കെഎസ്ടിപിക്കു കൈമാറിയിരിക്കുന്നത്. 2019 വരെയാണു കരാർ കാലാവധി.

related stories