Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ ആരോഗ്യനില തൃപ്തികരം

philipose-mar-chrysostom

തിരുവല്ല∙ കുമ്പനാട് ഫെലോഷിപ് മിഷൻ ആശുപത്രിയിൽ കഴിയുന്ന ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പെ‍ാലീത്തയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തെ ചികിൽസിക്കുന്ന ഡോക്ടർമാർ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മാർത്തോമ്മാ സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫ് അറിയിച്ചു.

അദ്ദേഹത്തിനു പ്രായത്തിന്റേതായ ക്ഷീണം മാത്രമാണുള്ളത്. ഭക്ഷണം കഴിക്കുന്നുണ്ട്. സന്ദർശകരോട് സംസാരിക്കുന്നുമുണ്ട്. ഇന്നലെയും ഒരുമണിക്കൂറോളം വലിയ മെത്രാപ്പെ‍ാലീത്തയുമായി താൻ സംസാരിച്ചിരുന്നു. വർഷങ്ങളായി ഫെലോഷിപ് ആശുപത്രിയിലാണ് ചികിൽസ. അദ്ദേഹത്തിന്റെ തന്നെ താൽപര്യപ്രകാരമാണ് ഫെലോഷിപ് ആശുപത്രിയിൽ തുടരുന്നത്. അമേരിക്കയിലുള്ള ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പെ‍ാലീത്ത എല്ലാ ദിവസവും ആരോഗ്യപുരോഗതി ടെലിഫോണിലൂടെ ചോദിച്ചറിയുന്നുണ്ടെന്നും സഭാ സെക്രട്ടറി പറഞ്ഞു. വലിയ മെത്രാപ്പൊലീത്തയുടെ സെക്രട്ടറി ഫാ. സജു സി. പാപ്പച്ചൻ, ആശുപത്രി അഡ്മിനിസ്ട്രേറ്റർ ടി.പി. ഫിലിപ് എന്നിവർ ആശുപത്രിയിൽ ഒപ്പമുണ്ട്.