Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യനില തൃപ്തികരം; മാർ ക്രിസോസ്റ്റം ഇന്ന് അരമനയിലേക്കു മടങ്ങും

philipose-mar-chrysostom

പത്തനംതിട്ട∙ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത 15 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നു മാരാമൺ അരമനയിലേക്കു മടങ്ങും. വലിയ മെത്രാപ്പൊലീത്തയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ അദ്ദേഹത്തെ ചികിൽസിക്കുന്ന ഡോ. രാജു പി.ജോർജ് പറഞ്ഞു.

ആശുപത്രി ചാപ്പലിൽ ഇന്നു നടക്കുന്ന കുർബാനയിൽ പങ്കെടുക്കുമെന്ന് മാർ ക്രിസോസ്റ്റം പറഞ്ഞു. ഇന്നലെത്തന്നെ വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒരു ദിവസം കൂടി കഴിയട്ടേയെന്നു ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.