Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർ ക്രിസോസ്റ്റത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് വൈദ്യസംഘം

philipose-mar-chrysostom

പത്തനംതിട്ട ∙ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ രൂപീകരിച്ച വൈദ്യസംഘം റിപ്പോർട്ട് നൽകി.

വലിയ മെത്രാപ്പൊലീത്ത ആരോഗ്യവാനാണെന്നും വെല്ലൂർക്ക് മാറ്റേണ്ട കാര്യമില്ലെന്നും വൈദ്യസംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് കലക്ടർ പി.ബി.നൂഹ് ചീഫ് സെക്രട്ടറിക്ക് അയച്ചു. ഇന്നലെ കലക്ടർ കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ മാർ ക്രിസോസ്റ്റത്തെ സന്ദർശിച്ചു. പതിവു തമാശകൾ പറഞ്ഞാണ് അദ്ദേഹം കലക്ടറെ സ്വീകരിച്ചത്. എത്രയും വേഗം ആശുപത്രി വിടണമെന്നും വലിയ മെത്രാപ്പൊലീത്ത പറഞ്ഞു.

വലിയ മെത്രാപ്പൊലീത്തയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അദ്ദേഹത്തിനു ചികിൽസ നിഷേധിക്കുകയാണെന്നും ആരോപിച്ചു മനുഷ്യാവകാശ കമ്മിഷനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ വൈദ്യസംഘം പരിശോധിച്ചത്.