ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ നില തൃപ്തികരം

Philipose Mar Chrysostem

പത്തനംതിട്ട ∙ കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് അദ്ദേഹത്തെ ചികിൽസിക്കുന്ന ഡോക്ടർമാർ അറിയിച്ചു. മെത്രാപ്പൊലീത്ത ഇഷ്ടഭക്ഷണം ചോദിച്ചു വാങ്ങി കഴിക്കുന്നുണ്ട്. പ്രചരിപ്പിക്കപ്പെടുന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നു സഭാ നേതൃത്വവും അറിയിച്ചു.

അതേസമയം, മാർ ക്രിസോസ്റ്റത്തിനു വെല്ലൂർ മെഡിക്കൽ കോളജിൽ വിദഗ്ധ ചികിൽസ ലഭ്യമാക്കണമെന്ന ആവശ്യത്തിൽ അടിയന്തര നടപടിയെടുക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി. മെത്രാപ്പൊലീത്തയ്ക്കു മെച്ചപ്പെട്ട ചികിൽസ നൽകാൻ വെല്ലൂരിലേക്ക്് മാറ്റാൻ ശ്രമിച്ചപ്പോൾ ബന്ധപ്പെട്ടവർ അനുവാദം നൽകിയില്ലെന്ന് ഇരവിപേരൂർ ഇമ്മാനുവൽ മാർത്തോമ്മാ പള്ളി സംരക്ഷണ സമിതിക്കു വേണ്ടി കെ.വി. ഉമ്മൻ കരിക്കാട്ട്് സമർപ്പിച്ച പരാതിയിലാണ് കമ്മിഷൻ അംഗം കെ. മോഹൻകുമാറിന്റെ ഉത്തരവ്.