കിരൺ പിഎ ആയിരുന്നില്ലെന്നു മുൻമന്ത്രി കെ. ബാബു

തിരുവനന്തപുരം∙ വഞ്ചനക്കുറ്റം ആരോപിക്കപ്പെട്ടു പൊലീസ് കേസെടുത്ത കിരൺ ആർ.ടി.നായർ ഒരിക്കലും തന്റെ പഴ്സനൽ അസിസ്റ്റന്റായിരുന്നില്ലെന്നു മുൻമന്ത്രി കെ.ബാബു. താൻ മന്ത്രിയായിരിക്കെ കുറച്ചുകാലം മാത്രം തന്റെ ഓഫിസിൽ പ്യൂൺ, ക്ലാർക്ക് തസ്തികയിൽ ഇദ്ദേഹം ജോലിചെയ്തിരുന്നു.

ഇയാളെ തനിക്കു നേരിട്ടറിയാമായിരുന്നില്ല. മരിച്ചുപോയ ഐഎൻടിയുസി നേതാവിന്റെ മകനെന്ന നിലയിൽ പാർട്ടി നിർദേശത്തിന്മേലാണു സ്റ്റാഫിൽ ജോലി നൽകിയത്. ചില പ്രവൃത്തികളിൽ സംശയമുണ്ടായപ്പോൾ 2014 ജൂലൈ 18നു പഴ്സനൽ സ്റ്റാഫിൽനിന്ന് ഒഴിവാക്കി.

ഒഴിവാക്കിയതിനുശേഷം തന്റെയും ഓഫിസിന്റെയും പേരു ദുരുപയോഗം ചെയ്യാതിരിക്കാൻ മുൻകരുതൽ എന്ന നിലയിൽ സിറ്റി പൊലീസ് കമ്മിഷണർക്കു 2015 ജൂലൈ 31നു കത്തു നൽകി. ആരോപിക്കപ്പെട്ട വഞ്ചനക്കുറ്റം നടന്നതു 2016ൽ ആണെന്നും ബാബു വ്യക്തമാക്കി.