നെടുങ്കണ്ടം∙ ഏലത്തിനു സ്ഥിരം റജിസ്‌ട്രേഷൻ (സിആർ) സർട്ടിഫിക്കറ്റ് നൽകുന്ന ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും 10 സെന്റുള്ള ഏലം കർഷകർക്കും കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി വി.എസ്.സുനിൽകുമാർ.
ഇപ്പോൾ എട്ടു വർഷത്തേക്കുള്ള റജിസ്‌ട്രേഷനാണു നൽകുന്നത്. ഈ ഉത്തരവ് സർക്കാർ റദ്ദാക്കി. കർഷകർക്ക് ഏലക്കാ വിൽപന നടത്തുന്നതിനു റവന്യു വിഭാഗം നൽകുന്ന രേഖയാണു സിആർ (കാർഡമം റജിസ്ട്രേഷൻ).
റവന്യു വിഭാഗം പരിശോധന നടത്തിയശേഷമാണ് അപേക്ഷകന്റെ ഭൂമിയിൽ ഏലം കൃഷിയുണ്ടെന്നു കാർഡമം റജിസ്ട്രേഷൻ നൽകുന്നത്.