Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാപ്റ്റൻ രാജുവിന്റെ സംസ്കാരം നാളെ

കൊച്ചി ∙ അന്തരിച്ച നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജുവിന്റെ സംസ്കാരം നാളെ. അമേരിക്കയിലുള്ള മകൻ രവിരാജ് ഇന്നെത്തും. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം  നാളെ രാവിലെ 6.45നു പാടിവട്ടം പാൻജോസ് അപ്പാർട്മെന്റിൽ കൊണ്ടുവരും. കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന പ്രാർഥനാചടങ്ങുകൾക്കുശേഷം 7.45നു പൊതുദർശനത്തിനായി എറണാകുളം നോർത്ത് ടൗൺ ഹാളിലേക്കു കൊണ്ടുപോകും. 10 വരെ പൊതുദർശനം.

തുടർന്നു സ്വദേശമായ പത്തനംതിട്ടയിലേക്കു കൊണ്ടുപോകുന്ന വഴി ആലപ്പുഴയിൽ ക്യാപ്റ്റന്റെ പ്രിയപ്പെട്ട ഭക്ഷണശാലയായ ബ്രദേഴ്സ് ഹോട്ടലിൽ അന്ത്യാഞ്ജലി അർപ്പിക്കാനായി അൽപനേരം നിർത്തും. ഒന്നരയോടെ പത്തനംതിട്ടയിൽ എത്തിച്ചു മാക്കാംകുന്ന് സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ 3.30 വരെ പൊതുദർശനത്തിനു വയ്ക്കും. 3.45 മുതൽ 4.15 വരെ ഓമല്ലൂരിലെ ബന്ധുവീട്ടിൽ. അഞ്ചിനു പുത്തൻപീടിക നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കും.