Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കിയിലെ വിനോദ സഞ്ചാരം: നിരോധന ഉത്തരവ്‌ പിൻവലിച്ചു

തൊടുപുഴ ∙ ഇടുക്കി ജില്ലയിലെ മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരം നിരോധിച്ച ഉത്തരവു പിൻവലിച്ചതായി കലക്ടർ കെ.ജീവൻബാബു അറിയിച്ചു. അതിതീവ്രമഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന റെഡ്‌ അലർട്ട് പിൻവലിച്ചതിനാലും കനത്ത മഴയില്ലാത്ത സാഹചര്യം കണക്കിലെടുത്തുമാണ് ഇത്. എന്നാൽ സുരക്ഷ കണക്കിലെടുത്ത്‌ മേഖലയിലൂടെയുളള രാത്രികാല യാത്ര ഇന്ന് ഒഴിവാക്കണമെന്നും കലക്ടർ പറഞ്ഞു.