തിരുവനന്തപുരം∙ കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിക്കും കെ.സി. വേണുഗോപാലിനുമെതിരായി ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത പീഡനക്കേസ് എറണാകുളം സ്പെഷൽ കോടതിയിലേക്കു മാറ്റി. സോളർ തട്ടിപ്പു കേസ് പ്രതി സരിതാ നായരുടെ പരാതിയിന്മേലാണു കേസെടുത്തത്.
ജനപ്രതിനിധികൾക്കെതിരായ കേസുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശപ്രകാരം രൂപീകരിച്ച എറണാകുളത്തെ സ്പെഷൽ കോടതിയിലേക്കാണു കേസ് മാറ്റിയത്. ക്രൈംബ്രാഞ്ച് സമർപ്പിച്ച പ്രഥമവിവര റിപ്പോർട്ടും അനുബന്ധ രേഖകളും ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി എറണാകുളത്തെ കോടതിയിലേക്ക് അയച്ചു.