Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎംഎംഎൽ എംഡി രാജിവച്ചു

kmml

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെ (കെഎംഎംഎൽ) മാനേജിങ് ഡയറക്ടർ കെ.കെ.റോയ് കുര്യൻ രാജിവച്ചു. വ്യവസായ വകുപ്പിലെ ഉന്നതരിൽ നിന്നുള്ള സമ്മർദത്തെ തുടർന്നാണു രാജിയെന്നു സൂചന. സീനിയോറിറ്റി മറികടന്ന് ജോയിന്റ് ജനറൽ മാനേജർക്ക് എംഡിയുടെ പൂർണചുമതല നൽകി വ്യവസായവകുപ്പ് ഇറക്കിയ ഉത്തരവും വിവാദമായി.