ഗുരുവായൂർ ∙ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടായ ഉദയാസ്തമനപൂജയിൽ ഒരു ദിവസം അഞ്ചു വഴിപാടുകാരെ പങ്കെടുപ്പിക്കും. 2019 ജനുവരിയിൽ ഇതു നിലവിൽവരും. അഷ്ടമംഗലപ്രശ്നത്തിൽ പൂജയിൽ 5 പേരെ പങ്കെടുപ്പിക്കാമെന്നു വിധിയുണ്ടായതിനെത്തുടർന്നാണു തന്ത്രിയുമായി ആലോചിച്ചു തീരുമാനമെടുത്തതെന്നു ചെയർമാൻ കെ.ബി.മോഹൻദാസ് അറിയിച്ചു. ഉദയാസ്തമനപൂജയുടെ നിരക്ക് 1.50 ലക്ഷം രൂപയിൽനിന്ന് ഒരു ലക്ഷമാക്കി കുറയ്ക്കാനും തീരുമാനിച്ചു.