കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിലെ പ്രതിയായ നടൻ ദിലീപിന്റെ പാസ്പോർട്ട് കോടതി താൽക്കാലികമായി വിട്ടുകൊടുത്തു. സിനിമാ ഷൂട്ടിങ്ങിനായി വിദേശത്തു പോകാനാണു പാസ്പോർട്ട് നൽകിയത്.
പാസ്പോർട്ട് വിട്ടുകൊടുത്തെങ്കിലും വിദേശയാത്രയ്ക്ക് അനുമതി തേടിയുള്ള ദിലീപിന്റെ ഹർജി തീർപ്പാക്കിയിട്ടില്ല. ഹർജി നാളെ കോടതി പരിഗണിക്കും. സിനിമാ ഷൂട്ടിങ്ങിനായി ഈമാസം 15 മുതൽ ഡിസംബർ 31 വരെ വിദേശത്തു പോകാനുള്ള ദിലീപിന്റെ അപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.