Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ തട്ടിക്കൊണ്ടു പോയ കേസ് ഡിസംബർ 18ലേക്കു മാറ്റി

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിന്റെ തുടർനടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഡിസംബർ 18ലേക്കു മാറ്റി. ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സുനിൽകുമാർ (പൾസർ സുനി) അടക്കമുള്ള പ്രതികളുടെ റിമാൻഡും കോടതി നീട്ടി. ജയിൽമാറ്റം ആവശ്യപ്പെട്ടു പ്രതി മണികണ്ഠൻ സമർപ്പിച്ച ഹർജി കോടതി പിന്നീടു പരിഗണിക്കും. വിചാരണ നടപടികൾക്കിടയിൽ സിനിമാ ഷൂട്ടിങ്ങിനായി വിദേശയാത്രയ്ക്ക് അനുവാദം നേടിയ പ്രതി നടൻ ദിലീപ് ഇന്നലെ കോടതിയിൽ ഹാജരായില്ല.

related stories