Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഗിൽനിന്നു വിഷപ്പാമ്പ് ചാടി; വിമാന യാത്രക്കാരൻ കുടുങ്ങി

snake ബാഗിൽ നിന്നു പുറത്തു ചാടിയ വിഷപ്പാമ്പ്.

നെടുമ്പാശേരി ∙ കൂർക്ക പായ്ക്കറ്റിൽ വിഷപ്പാമ്പുമായി യാത്ര ചെയ്തയാളുടെ യാത്ര മുടങ്ങി. ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിലേക്കു പോകാനെത്തിയ പാലക്കാട് സ്വദേശി സുനിൽ കാട്ടാക്കളത്തിന്റെ (40) യാത്രയാണു മുടങ്ങിയത്. അവധിക്കു നാട്ടിലെത്തി മടങ്ങുന്ന സുനിൽ നാട്ടിൻപുറത്തെ കൃഷിയിടത്തിൽ നിന്നു നേരിട്ടു വാങ്ങിയതാണ് കൂർക്ക. പായ്ക്കറ്റിലാക്കിയാണ് 2 കിലോഗ്രാം കൂർക്ക സുനിലിന് കൃഷിക്കാരൻ നൽകിയത്. സുനിൽ വീട്ടിലെത്തി ഇതു മറ്റൊരു പായ്ക്കറ്റിൽ കൂടി പൊതിഞ്ഞ് ഹാൻഡ് ബാഗിൽ‌ വച്ചാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്.

സിഐഎസ്എഫിന്റെ സുരക്ഷാ പരിശോധനകൾക്കിടെ ഹാൻഡ് ബാഗ് പരിശോധിച്ചപ്പോൾ ബാഗിൽ നിന്നു പാമ്പ് പുറത്തേക്കു ചാടുകയായിരുന്നു. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ പാമ്പിനെ തല്ലിക്കൊന്നു. ഉഗ്ര വിഷമുള്ള വളവളപ്പൻ പാമ്പായിരുന്നു ഇത്. ഇഴ‍ജന്തുക്കളെ വിദേശത്തേക്കു കൊണ്ടുപോകാൻ നിരോധനമുള്ളതിനാൽ സിഐഎസ്എഫ് അധികൃതർ ഇയാളുടെ യാത്ര റദ്ദാക്കി, നെടുമ്പാശേരി പൊലീസിനു കൈമാറി.